April 1 2009 ൽ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേയും "ഗോമ്പറ്റീഷൻ" ബ്ലോഗിൽ വരുന്ന സന്ദർശകരേയും Fool ആക്കാനായി നിർമിച്ച blog ആണിതു്. ഷിബു താമരക്കുളം എന്നൊരു വ്യക്തിയെ നിഷാദ് കൈപ്പള്ളി സൃഷ്ടിച്ച സാങ്കല്പിക കഥാപത്രമാണു്. ആ പേരിൽ പത്തനാപുരത്തു് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഷിബു ഉണ്ടെങ്കിൽ അതു് വെറും യാദൃശ്ചികം മാത്രമാണു്.

Tuesday, March 31, 2009

April fool

വിഡ്ഢികളെ സ്വാഗതം!

കടല്‍

ആഴിയാകുന്ന കടലേ...
കടലാഴിയേ...
ആരെയാണ് നീ തിരയായി
തിരയുന്നത്?
ആരെയാണ് നീ തിരയായി
തിരയുന്നത്?

ആര്‍ത്തട്ടഹസിയ്ക്കുന്ന തിരയായും
അലമുറയിടുന്ന ആഴിയായും
ആര്‍ത്തലയ്ക്കുന്ന ആഴിയേ
കടലാഴിയേ...
നിനക്ക് സ്വസ്തി!

-april fool ആക്കാൻ എഴുതിയതു്. അഞ്ചൽക്കാരൻ

അനിര്‍വ്വചനീയം

അറിയാതെ ഞാനറിഞ്ഞു
ആരോരും അറിയാതെ ഞാനറിഞ്ഞു
അവള്‍
അവളായിരുന്നു
അവള്‍ അവളായിരുന്നു
അവള്‍ എല്ലാം ആയിരുന്നു
അനിര്‍വ്വചനീയമായിരുന്നു.

വസന്തത്തില്‍ തുടികൊട്ടിയ
വാസുന്ധരം പോലെ
വസന്തത്തില്‍ മിഴിനീട്ടിയ
മിഴിനീര്‍ പൂപോലെ
അവള്‍
അനിര്‍വ്വചനീയമായിരുന്നു

പൌര്‍ണ്ണമിയില്‍
നിറഞ്ഞ് പെയ്ത്
നിലാവിന്‍ നൈര്‍മ്മല്യം പോല്‍
അവള്‍
അനിര്‍വ്വചനീയമായിരുന്നു.

പൂവിതളിന്മേല്‍ ജന്മം കുരുത്ത
ഹിമ തുള്ളി തന്‍ ലാവണ്യം പോല്‍
അവള്‍
അനിര്‍വ്വചനീയമായിരുന്നു.

ആലസ്യത്തില്‍ മറന്നുറങ്ങും
അമ്പാടി കണ്ണന്റെ
പീലിതിരുമുടിയില്‍ കെട്ടിയ
കുരുത്തോല പോലെ
അവള്‍
അനിര്‍വ്വചനീയമായിരുന്നു.

സാന്ദ്രലയത്തിന്‍ ലാസ്യം നിറഞ്ഞ
നിലാക്കിളിതന്‍ രാക്കിളി പാട്ടു പോല്‍
ആര്‍ദ്രമായിരുന്നു
അവള്‍
അനിര്‍വ്വചനീയമായിരുന്നു....


അവള്‍
അനിര്‍വ്വചനീയമായിരുന്നു!

ആര്‍ഷം

ഭാരതമേ
ആര്‍ഷ ഭാരതമേ....
നിന്‍ വിരിമാറില്‍
തകര്‍ന്നടിയും സംസ്കാരം
കണ്ടിട്ടും കണ്ടില്ല്ലാന്നു
കേട്ടിട്ടും കേട്ടില്ലാന്നു
ഭാരതമേ
ആര്‍ഷ ഭാരതമേ....
ഋഷി വര്യന്മാരാല്‍
സംസ്കാര പാരമ്പര്യം
ആര്‍ത്തുലച്ച ഭാരതമേ...
ആര്‍ഷ ഭാരതമേ....

നിന്‍ മടിത്തട്ടില്‍
നിണമണിഞ്ഞ
കബന്ധങ്ങള്‍
ജിഹാതു വിളിയ്ക്കുന്നു...
റാം റാം വിളിയ്ക്കുന്നു.

ഭാരതമേ...
ആര്‍ഷ ഭാരതമേ...
നിന്‍ ഹൃത്തില്‍
തുടുകൊട്ടുന്നു
ദ്രുത താളം

ഭാരതമേ ...
ആര്‍ഷഭാരതമേ...
കേഴുക ഭാരതമേ....
ആര്‍ഷ ഭാരതമേ!

വസ്ത്രം

എന്റെ പാന്റിൽ ഓട്ട വീണു
എന്റെ കൈയ്യിൽ കാശില്ല
തയ്ക്കാൻ
എന്റെ തലമുടി നീണ്ടു പോയി
എന്റെ കൈയ്യിൽ കാശില്ല
മുടി വെട്ടാൻ
തരുമോ നീ പത്തു രൂപ
തരില്ല എന്ന അവൻ പറഞ്ഞു
എന്റെ ആർത്തവരക്തം വറ്റി
നിന്റെ മുലകൾ ഞാൻ കണ്ടു
അവൻ അവളെ കണ്ടില്ല
എത്ര സുന്ദരം ഈ നിമിഷങ്ങൾ

-april fool ആക്കാൻ എഴുതിയതു്. കൈപ്പള്ളി

സ്പർശം

നീ തരുമോ എനിക്കൊരു
മാദക സ്പർശം
തരുമോ ഒരു നിമിഷം
ത്രില്ലെ ഇല്ലേ ടി?
പുല്ലെ, പട്ടി എന്നൊക്കെ
വിളിച്ചു അവൾ എന്നെ
മറന്നില്ല ഞാൻ അവളെ
എന്റെ കവിൾ തടം ഓർക്കുന്നു
അ വിരൽ സ്പർശം.

വാടുന്ന ഓർമ്മകൾ

ഞാൻ നിന്നെ കണ്ടു
അവനും നിന്നെ കണ്ടു
അവനും അവളും തമ്മിൽ തമ്മിൽ കണ്ടു
അരും സംസാരിച്ചില്ല
അപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി പോയി
നിശബ്ദത.
ഒരിക്കലും മറക്കില്ല് ആ നിശബ്ദത
സാഹാനങ്ങളിൽ ഞാൻ അവളെ ഓർത്തു
അവൻ അവളുടെ ഓർമയിൽ വാടി കുഴഞ്ഞു വീണു

-april fool ആക്കാൻ എഴുതിയതു്. കൈപ്പള്ളി

ഒരു പൂ തൊട്ടപ്പോൾ

ഒറൂ പ്പൂ വീനൂ
വീണ്ടും ഒരു ഇല വിണു,
പൂ ഇലയോടു ചോദിച്ചു
ഞാൻ നിന്നെ തോടട്ടെ
ഇല പൂവിനെ തൊട്ടു
എത്ര സുന്ദരം ഈ അനുഭൂതി