April 1 2009 ൽ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേയും "ഗോമ്പറ്റീഷൻ" ബ്ലോഗിൽ വരുന്ന സന്ദർശകരേയും Fool ആക്കാനായി നിർമിച്ച blog ആണിതു്. ഷിബു താമരക്കുളം എന്നൊരു വ്യക്തിയെ നിഷാദ് കൈപ്പള്ളി സൃഷ്ടിച്ച സാങ്കല്പിക കഥാപത്രമാണു്. ആ പേരിൽ പത്തനാപുരത്തു് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഷിബു ഉണ്ടെങ്കിൽ അതു് വെറും യാദൃശ്ചികം മാത്രമാണു്.

Tuesday, March 31, 2009

അനിര്‍വ്വചനീയം

അറിയാതെ ഞാനറിഞ്ഞു
ആരോരും അറിയാതെ ഞാനറിഞ്ഞു
അവള്‍
അവളായിരുന്നു
അവള്‍ അവളായിരുന്നു
അവള്‍ എല്ലാം ആയിരുന്നു
അനിര്‍വ്വചനീയമായിരുന്നു.

വസന്തത്തില്‍ തുടികൊട്ടിയ
വാസുന്ധരം പോലെ
വസന്തത്തില്‍ മിഴിനീട്ടിയ
മിഴിനീര്‍ പൂപോലെ
അവള്‍
അനിര്‍വ്വചനീയമായിരുന്നു

പൌര്‍ണ്ണമിയില്‍
നിറഞ്ഞ് പെയ്ത്
നിലാവിന്‍ നൈര്‍മ്മല്യം പോല്‍
അവള്‍
അനിര്‍വ്വചനീയമായിരുന്നു.

പൂവിതളിന്മേല്‍ ജന്മം കുരുത്ത
ഹിമ തുള്ളി തന്‍ ലാവണ്യം പോല്‍
അവള്‍
അനിര്‍വ്വചനീയമായിരുന്നു.

ആലസ്യത്തില്‍ മറന്നുറങ്ങും
അമ്പാടി കണ്ണന്റെ
പീലിതിരുമുടിയില്‍ കെട്ടിയ
കുരുത്തോല പോലെ
അവള്‍
അനിര്‍വ്വചനീയമായിരുന്നു.

സാന്ദ്രലയത്തിന്‍ ലാസ്യം നിറഞ്ഞ
നിലാക്കിളിതന്‍ രാക്കിളി പാട്ടു പോല്‍
ആര്‍ദ്രമായിരുന്നു
അവള്‍
അനിര്‍വ്വചനീയമായിരുന്നു....


അവള്‍
അനിര്‍വ്വചനീയമായിരുന്നു!

No comments:

Post a Comment