April 1 2009 ൽ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേയും "ഗോമ്പറ്റീഷൻ" ബ്ലോഗിൽ വരുന്ന സന്ദർശകരേയും Fool ആക്കാനായി നിർമിച്ച blog ആണിതു്. ഷിബു താമരക്കുളം എന്നൊരു വ്യക്തിയെ നിഷാദ് കൈപ്പള്ളി സൃഷ്ടിച്ച സാങ്കല്പിക കഥാപത്രമാണു്. ആ പേരിൽ പത്തനാപുരത്തു് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഷിബു ഉണ്ടെങ്കിൽ അതു് വെറും യാദൃശ്ചികം മാത്രമാണു്.

Wednesday, February 25, 2009

സ്നേഹം

നീര്‍ത്തുള്ളിയാണ്
നീരുറവയാണ്
നിലയില്ലാ കയമാണ്
നിലവ് തന്‍ പുഞ്ചിരിയാണ്

ഇരുള്‍ നിറഞ്ഞ രാവാണ്
ഇതള്‍ കൊഴിഞ്ഞ മലരാണ്
ഇടറി വീണ തേങ്ങലാണ്
ഇടനെനെഞ്ചിലെ നോവാണ്.

മധുരിയ്ക്കും വേദനയാണ്
മധുവൂറും കളവാണ്
മറക്കാന്‍ മടിയ്ക്കും മറവിയാണ്
മറക്കും ഓര്‍മ്മയാണ്

സ്നേഹം.....

-april fool ആക്കാൻ എഴുതിയതു്. അഞ്ചൽക്കാരൻ

No comments:

Post a Comment