അറിയാതെ ഞാനറിഞ്ഞു
ആരോരും അറിയാതെ ഞാനറിഞ്ഞു
അവള്‍
അവളായിരുന്നു
അവള്‍ അവളായിരുന്നു
അവള്‍ എല്ലാം ആയിരുന്നു
അനിര്‍വ്വചനീയമായിരുന്നു.
വസന്തത്തില്‍ തുടികൊട്ടിയ
വാസുന്ധരം പോലെ
വസന്തത്തില്‍ മിഴിനീട്ടിയ
മിഴിനീര്‍ പൂപോലെ
അവള്‍
അനിര്‍വ്വചനീയമായിരുന്നു
പൌര്‍ണ്ണമിയില്‍
നിറഞ്ഞ് പെയ്ത്
നിലാവിന്‍ നൈര്‍മ്മല്യം പോല്‍
അവള്‍
അനിര്‍വ്വചനീയമായിരുന്നു.
പൂവിതളിന്മേല്‍ ജന്മം കുരുത്ത
ഹിമ തുള്ളി തന്‍ ലാവണ്യം പോല്‍
അവള്‍
അനിര്‍വ്വചനീയമായിരുന്നു.
ആലസ്യത്തില്‍ മറന്നുറങ്ങും
അമ്പാടി കണ്ണന്റെ
പീലിതിരുമുടിയില്‍ കെട്ടിയ
കുരുത്തോല പോലെ
അവള്‍
അനിര്‍വ്വചനീയമായിരുന്നു.
സാന്ദ്രലയത്തിന്‍ ലാസ്യം നിറഞ്ഞ
നിലാക്കിളിതന്‍ രാക്കിളി പാട്ടു പോല്‍
ആര്‍ദ്രമായിരുന്നു
അവള്‍
അനിര്‍വ്വചനീയമായിരുന്നു....
അവള്‍
അനിര്‍വ്വചനീയമായിരുന്നു!
Tuesday, March 31, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment