April 1 2009 ൽ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേയും "ഗോമ്പറ്റീഷൻ" ബ്ലോഗിൽ വരുന്ന സന്ദർശകരേയും Fool ആക്കാനായി നിർമിച്ച blog ആണിതു്. ഷിബു താമരക്കുളം എന്നൊരു വ്യക്തിയെ നിഷാദ് കൈപ്പള്ളി സൃഷ്ടിച്ച സാങ്കല്പിക കഥാപത്രമാണു്. ആ പേരിൽ പത്തനാപുരത്തു് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഷിബു ഉണ്ടെങ്കിൽ അതു് വെറും യാദൃശ്ചികം മാത്രമാണു്.

Tuesday, March 31, 2009

ആര്‍ഷം

ഭാരതമേ
ആര്‍ഷ ഭാരതമേ....
നിന്‍ വിരിമാറില്‍
തകര്‍ന്നടിയും സംസ്കാരം
കണ്ടിട്ടും കണ്ടില്ല്ലാന്നു
കേട്ടിട്ടും കേട്ടില്ലാന്നു
ഭാരതമേ
ആര്‍ഷ ഭാരതമേ....
ഋഷി വര്യന്മാരാല്‍
സംസ്കാര പാരമ്പര്യം
ആര്‍ത്തുലച്ച ഭാരതമേ...
ആര്‍ഷ ഭാരതമേ....

നിന്‍ മടിത്തട്ടില്‍
നിണമണിഞ്ഞ
കബന്ധങ്ങള്‍
ജിഹാതു വിളിയ്ക്കുന്നു...
റാം റാം വിളിയ്ക്കുന്നു.

ഭാരതമേ...
ആര്‍ഷ ഭാരതമേ...
നിന്‍ ഹൃത്തില്‍
തുടുകൊട്ടുന്നു
ദ്രുത താളം

ഭാരതമേ ...
ആര്‍ഷഭാരതമേ...
കേഴുക ഭാരതമേ....
ആര്‍ഷ ഭാരതമേ!

No comments:

Post a Comment